Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A. Padmakumar

'യു​വ​തി​ക​ൾ ശ​ബ​രി​മ​ല ക​യ​റി​യ​ത് ടി​വി​യി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്; ച​തി​ക്ക​പ്പെ​ട്ടെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന സ​മ​യ​ത്ത് താ​ൻ ക​ടു​ത്ത ച​തി​ക്ക് ഇ​ര​യാ​വു​ക​യാ​യി​രു​ന്നു എ​ന്ന് വെ​ളി​പ്പെ​ടു​ത്തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​ർ. നി​ല​വി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ള്ള​ക്കേ​സി​ൽ പ്ര​തി​യാ​യ പ​ത്മ​കു​മാ​ർ, അ​ക്കാ​ല​ത്ത് ന​ട​ന്ന അ​ണി​യ​റ നീ​ക്ക​ങ്ങ​ളെ​ല്ലാം അ​ത​തു ദി​വ​സം ത​ന്നെ ഡ​യ​റി​യി​ൽ കു​റി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തെ​ല്ലാം ത​ന്‍റെ ആ​ത്മ​ക​ഥ​യി​ലൂ​ടെ പു​റ​ത്തു​വി​ടു​മെ​ന്നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ട് വ്യ​ക്ത​മാ​ക്കി.

ഇ​ട​തു​സ​ർ​ക്കാ​ർ ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന​ത്തി​നാ​യി ര​ഹ​സ്യ​നീ​ക്കം ന​ട​ത്തി​യ ദി​വ​സം ത​ന്നെ​യും അ​ന്ന​ത്തെ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ​യും ബോ​ധ​പൂ​ർ​വ്വം അ​വി​ടെ​നി​ന്ന് മാ​റ്റി​യ​താ​ണെ​ന്ന് പ​ത്മ​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ന്ന് സ​ന്ധ്യ​യോ​ടെ ശ്രീ​ജി​ത്തി​നെ ഡി​ജി​പി​യും, ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡി​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്താ​ൻ നി​ർ​ദേ​ശി​ച്ച് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ലെ മു​റി​യി​ലെ​ത്തി ടി​വി ഓ​ൺ ചെ​യ്‌​ത​പ്പോ​ഴാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ മ​ല​ക​യ​റി​യ വി​വ​രം താ​ൻ അ​റി​യു​ന്ന​ത്. ത​ങ്ങ​ളെ മ​നഃ​പൂ​ർ​വ്വം മാ​റ്റി​നി​ർ​ത്തി ന​ട​ത്തി​യ ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ന്ന​ത ക​ര​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ത്മ​ക​ഥ​യി​ൽ കൃ​ത്യ​മാ​യി പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ലും പ​ത്മ​കു​മാ​ർ മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്.

ദേ​വ​സ്വം ര​ജി​സ്റ്റ​റി​ൽ ചെ​മ്പ് പാ​ളി എ​ന്ന് എ​ഴു​തി​ച്ചേ​ർ​ത്ത​ത് മ​റ്റാ​രോ ആ​ണെ​ന്നും, അ​തി​ൽ ഒ​പ്പി​ടാ​ൻ താ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ഈ ​കൈ​പ്പ​ട ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി പ​ത്മ​കു​മാ​ർ ന​ട​ത്തു​ന്ന സ​മ്മ​ർ​ദ്ദ ത​ന്ത്ര​മാ​ണ് ഈ ​ആ​ത്മ​ക​ഥാ വി​വാ​ദ​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്. പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നാ​ൽ പാ​ർ​ട്ടി​യി​ലെ​യും സ​ർ​ക്കാ​രി​ലെ​യും ഉ​ന്ന​ത​ർ കു​ടു​ങ്ങു​മെ​ന്ന ഭ​യം നേ​തൃ​ത്വ​ത്തി​നു​ണ്ട്. നി​ല​വി​ൽ പ​ത്മ​കു​മാ​ർ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ജി​ല്ലാ ക​മ്മി​റ്റി എ​ന്ത് ന​ട​പ​ടി​യെ​ടു​ത്താ​ലും അ​ന്തി​മ തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടേ​താ​യി​രി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​നെ സി​പി​എ​മ്മി​ന്‍റെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് പു​റ​ത്താ​ക്കി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി എ.​പ​ത്മ​കു​മാ​റി​നെ സി​പി​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നും നീ​ക്കി. ഗ്രൂ​പ്പി​ൽ നി​ന്നും പ​ത്മ​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സി​പി​എ​മ്മി​നെ​തി​രെ പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടും പ​ത്മ​കു​മാ​റി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്ന് നീ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ളി​ൽ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ അ​ക​റ്റി നി​ർ​ത്താ​നാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. ശ​ബ​രി​മ​ല​യി​ലെ ക​ട്ട​ള​പ്പാ​ളി​യി​ലെ​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ത്തി​ലെ​യും സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പ​ത്മ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം കൃ​ത്യ​സ​മ​യ​ത്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം മി​നി​റ്റ്‌​സ് ഉ​ൾ​പ്പെ​ടെ തി​രു​ത്തി സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പ​ത്മ​കു​മാ​ർ കൂ​ട്ടു​നി​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണ കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.

കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലാവുന്നത്.

ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്.

മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ആദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരി​ഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​ത്. പ​ത്മ​കു​മാ​റി​നെ ഉ​ട​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ൻ എം​എ​ൽ​എ​യും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ​ത്മ​കു​മാ​ര്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. 2019ൽ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​വും ക​ട്ടി​ള​പ്പാ​ളി​ക​ളും അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ചു​മ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ത്മ​കു​മാ​ർ ആ​യി​രു​ന്നു. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യി പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ 2019ലെ ​ബോ​ര്‍​ഡി​നെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ക്കാ​ൻ പ​ത്മ​കു​മാ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്. മു​രാ​രി ബാ​ബു മു​ത​ല്‍ എ​ന്‍. വാ​സു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ പ​ത്മ​കു​മാ​റി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ് സ്വ​ര്‍​ണം ചെ​മ്പാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി​ക​ളി​ലു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ത്മ​കു​മാ​റി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള​ട​ക്കം എ​സ്‌​ഐ​ടി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ എ​സ്ഐ​ടി​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ എ​സ്ഐ​ടി​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി. എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​ത്മ​കു​മാ​റി​ന് നേ​രി​ടേ​ണ്ടി വ​രും. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്.

2019ൽ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​വും ക​ട്ടി​ള​പ്പാ​ളി​ക​ളും അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ചു​മ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ത്മ​കു​മാ​ർ ആ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ക്കാ​ൻ പ​ത്മ​കു​മാ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം സ്വ​ർ​ണ​മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

Latest News

Corehub Up